30 വർ‍ഷത്തിലേറെയായി സമോസ ഉണ്ടാക്കുന്നത് ടൊയ്‌ലറ്റിൽ‍; സൗദിയിലെ ഹോട്ടൽ‍ പൂട്ടിച്ചു‍


30 വർ‍ഷത്തിലേറെയായി സമോസ ഉൾ‍പ്പെടെയുള്ള ലഘുഭക്ഷണങ്ങൾ‍ പാകം ചെയ്യാനായി റെഡിയാക്കിയിരുന്നത് ടോയ്‌ലെറ്റിൽ‍ വച്ചായിരുന്നെന്ന കണ്ടെത്തലിനെത്തുടർ‍ന്ന് സൗദി അറേബ്യയിലെ ഒരു ഹോട്ടൽ‍ അടച്ചുപൂട്ടി. ജിദ്ദയിലെ പ്രശസ്തമായ ഒരു ഹോട്ടലാണ് സൗദി അധികൃതർ‍ വൃത്തിഹീനമായ സാഹചര്യങ്ങൾ‍ ബോധ്യപ്പെട്ടതിനെത്തുടർ‍ന്ന് അടച്ച് പൂട്ടിയത്. ജിദ്ദ മുന്‍സിപ്പാലിറ്റിയുടേതാണ് നടപടി. 

ഹോട്ടലിൽ‍ ഭക്ഷണം തയാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണെന്ന വിവരം ലഭിച്ചതിനെത്തുടർ‍ന്ന് മുന്‍സിപ്പാലിറ്റി അധൃകൃതർ‍ നടത്തിയ റെയിഡിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ‍ കണ്ടെത്തിയത്. ലഘുകടികൾ‍ ഭൂരിഭാഗവും പാകം ചെയ്യുന്നത് ഹോട്ടലിലെ ടോയ്‌ലെറ്റിൽ‍ വച്ചാണെന്നും ഉച്ച ഭക്ഷണത്തിന്റെ ചില കറികളും ചില സമയത്ത് ഇവിടെ വച്ച് തന്നെ പാകം ചെയ്യാറുണ്ടെന്നും പരിശോധനയിൽ‍ മുൻസിപ്പാലിറ്റി അധികൃതർ‍ കണ്ടെത്തി.

കാലാവധി കഴിഞ്ഞ പാൽ‍ക്കട്ടിയും തൈരും മാംസവും ഹോട്ടൽ‍ ഉപയോഗിക്കുന്നുണ്ടെന്നും പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. നിയമം നിർ‍ദേശിക്കുന്ന യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഹോട്ടൽ‍ പ്രവർ‍ത്തിക്കുന്നതെന്ന് മുൻസിപ്പാലിറ്റി അധികൃതർ‍ കണ്ടെത്തി. മൂന്ന് പതിറ്റാണ്ടായി ഹോട്ടലിൽ‍ ജോലി ചെയ്യുന്ന ജീവനക്കാർ‍ക്ക് ഹെൽ‍ത്ത് കാർ‍ഡ് അടക്കമുള്ളവ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

You might also like

Most Viewed