1.87 കോടിയുടെ നികുതി അടച്ചില്ല; ഇളയരാജയ്ക്ക് നോട്ടിസ്


പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ നോട്ടിസ്. 2015−17 വർഷങ്ങളിലെ പ്രതിഫലത്തിനുള്ള 1.87 കോടിയുടെ നികുതി അടച്ചില്ലെന്നു കാണിച്ചാണ് നോട്ടിസ്. 

നേരത്തെ ഇക്കാര്യം ചൂണ്ടികാട്ടി നിരവധി സമൻസുകൾ അയച്ചിരുന്നുവെങ്കിലും അതിനൊന്നും ഇളയരാജ മറുപടിയും നൽകിയിരുന്നില്ല. ജിഎസ്ടി ഡയറക്ടറേറ്റ് ചെന്നൈ സോണൽ യൂണിറ്റ് ഇന്റടലിജൻസിന്റേ്താണ് നോട്ടീസ്. 

നികുതി കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി 20നും മാർച്ച് ഒന്നിനും ഇളയരാജയ്ക്ക് സമൻസ് അയച്ചിരുന്നു. ഇളയരാജയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മാർച്ച് 10ന് മുമ്പ് നികുതി അടച്ചതിന്റെ് രേഖകൾ ഹാജരാക്കണം എന്നായിരുന്നു നിർദേശം. ഈ സമയപരിധി പിന്നീട് മാർച്ച് 28ലേക്ക് നീട്ടി. ഇതിലൊന്നും പ്രതികരിയ്ക്കാതിരുന്നതിനാലാണ് ഇപ്പോൾ വീണ്ടും നോട്ടിസ് അയക്കാൻ കാരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed