പീഡനക്കേസ്; വിജയ് ബാബു ഒളിവിലെന്ന് പൊലീസ്


പീഡനക്കേസിൽ പ്രതി ചേർത്ത നടനും നിർമാതാവുമായ വിജയ് ബാബു ഒളിവിലെന്ന് പൊലീസ്. വിജയ് ബാബു സംസ്ഥാനം വിട്ടു. കുറ്റം ചെയ്തെന്ന് പൊലീസിന് ബോധ്യപ്പെട്ടു . ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്നും കൊച്ചി ഡി സി പി വി യു കുര്യാക്കോസ് പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം ഗോവയിൽ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് പ്രതിയുമായി ബന്ധപ്പെടാൻ പോലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ സഹായത്താലാണ് പൊലീസിന്‍റെ അന്വേഷണം നടക്കുന്നത്.

കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ  പരാതിയിലെ ആരോപണം. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പരാതി വാർത്തയായതിന് പിന്നാലെ തെറ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി വിജയ്ബാബു ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തുവന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയായിരുന്നു ലൈവ്. താൻ തെറ്റ് ചെയ്യാത്തതിനാൽ കേസ് ഭയക്കുന്നില്ലെന്നായിരുന്നു വിജയ് ബാബുവിന്‍റെ വിശദീകരണം. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു അതിനുള്ള കേസ് നേരിടാൻ തയ്യാറാണെന്നും ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പരാതിക്കാരിക്കും കുടുംബത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യഥാർത്ഥ ഇര താനാണെന്നും വിജയ് ബാബു കൂട്ടിച്ചേർ‍ത്തു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed