സൗദിയിൽ ഇനി മുതൽ കോവിഡ്19 ചികിത്സയ്ക്ക് പണം നൽകണം
സൗദിയിൽ ഇനി മുതൽ കോവിഡ്19 ചികിത്സയ്ക്ക് പണം നൽകേണ്ടി വരും. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നൽകിയിരുന്ന സൗജന്യ ചികിത്സ നിർത്തലാക്കി. എന്നാൽ കോവിഡ് കാരണം ന്യൂമോണിയ ബാധിച്ച് എത്തുന്നവര്‍ക്ക് ചികിത്സ തുടരുകയും ചെയ്യുമെന്ന് കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സിസിഎച്ച്ഐ) അതോറിറ്റി അറിയിച്ചു. കൂടാതെ മാര്‍ച്ച് 13ന് മുൻപു കോവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സ തുടരുകയും അതിനുള്ള പണം ഇൻഷുറൻസ് കമ്പനികള്‍ക്കും എല്ലാ ആതുരാലയങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

