ഷാർജയിൽ ടോൾ ഗേറ്റ് ; വാർത്തകൾ നിഷേധിച്ച് അധികൃതർ


എമിറേറ്റിൽ ടോൾ ഗേറ്റുകൾ സ്ഥാപിക്കുമെന്ന റിപ്പോർട്ടുകൾ ഷാർജ അധികൃതർ നിഷേധിച്ചു. എമിറേറ്റിലെ പ്രധാന റോഡുകളിൽ ട്രാഫിക് താരിഫ് ഗേറ്റുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ രാജ്യത്ത് ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റുകളുള്ളത്. ബുധനാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ട്രാഫിക് താരിഫ് സംബന്ധിച്ച് പ്രമേയം പുറത്തിറക്കിയിരുന്നു. ട്രാഫിക് താരിഫുകൾ, നിയന്ത്രണങ്ങൾ, നിയമലംഘനങ്ങൾ, പിഴസംഖ്യ, തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രമേയം ചർച്ച ചെയ്തത്. എന്നാൽ നിർദിഷ്ട താരിഫുകളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed