അഴിമതി കേസ്: സൗദിയില്‍ 143 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍


അഴിമതി കേസില്‍ സൗദി അറേബ്യയില്‍ 143 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം അതോറിറ്റി നടത്തിയ 5,072 പരിശോധനകളില്‍ കണ്ടെത്തിയ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ്, ഹൗസിംങ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed