സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 300 ൽ താഴെ രേഖപ്പെടുത്തി


സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 300 ല്‍ താഴെയെത്തി . പുതുതായി 279 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 645 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,47,715 ഉം രോഗമുക്തരുടെ എണ്ണം 7,28,189 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,009 ആയി. നിലവില്‍ 10,517 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. ഇവരില്‍ 410 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയില്‍ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.38 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 86, ജിദ്ദ 28, ദമ്മാം 14, മദീന 14, മക്ക 10, അബഹ 9. സൗദി അറേബ്യയില്‍ ഇതുവരെ 6,15,65,346 ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed