റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിനു സമീപം അൽ റെയ്നിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം പന്താരങ്ങാടി വലിയപീടിയേക്കൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് വസീം (34), വലിയ പീടിയേക്കൽ മുബാറക്കിന്റെ മകൻ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്.
അബഹയിൽ നിന്ന് ദമാമിലേക്ക് വരികയായിരുന്ന ഇവരുടെ കാറിൽ എതിർ ദിശയിൽ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദമാമിൽ നിന്ന് പെരുന്നാൾ അവധി ആഘോഷിക്കാൻ അബഹ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം.