സൗദിയില്‍ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ചു




റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി കഴിയുന്നവരെ സഹായിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം. താമസ രേഖയില്ലാതെ രാജ്യത്ത് കഴിയുന്ന നിയമ ലംഘകര്‍ക്കും നുഴഞ്ഞു കയറ്റകാര്‍ക്കും സഹായമൊരുക്കുന്നവര്‍ക്കാണ് ശിക്ഷ വര്‍ധിപ്പിച്ചത്. ഇത്തരക്കാര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് തങ്ങുന്ന നിയമലംഘകര്‍ക്കെതിരിലുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമയാണ് നീക്കം. ഇഖാമ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും സഹായമൊരുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കും. ഇത്തരത്തില്‍ സഹായമൊരുക്കുന്നവര്‍ക്കുള്ള ശിക്ഷ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവുമാക്കി ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തി. പുതുക്കിയ നിയമം രണ്ടാഴ്ചക്കകം പ്രാബല്യത്തിലാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed