നീതിന്യായ വ്യവസ്ഥയിൽ പരിഷ്കരണം പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

റിയാദ്: സൗദിയിലെ നീതിന്യായ വ്യവസ്ഥയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പരിഷ്കരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി നാല് ഇന പദ്ധതികൾ തയ്യാറാക്കും. വ്യക്തിഗത സ്റ്റാറ്റസ് നിയമം, സിവിൽ ട്രാൻസാക്ഷൻ നിയമം, പീനൽ കോഡ്, ലോ ഓഫ് എവിഡൻസ് എന്നിവയാണ് പരിഷ്‌കരിക്കുന്നത്. ഇത് സംബന്ധിച്ച നിയമങ്ങളിൽ വിശദമായി പഠനം നടത്തി പരിഷ്കരണം മന്ത്രിസഭക്ക് മുന്നിൽ അവതരിപ്പിക്കും.
നിയമ വ്യവസ്ഥകളിലെ പാളിച്ചകൾ വൈരുദ്ധ്യ വിധിക്ക് കാരണമാകുന്നുണ്ട്. വിധി പ്രഖ്യാപിക്കുന്നത് നീളുന്നതും നിർത്തലാക്കും. അന്താരാഷ്ട്ര കൺവെൻഷനുകൾക്കും ഉടന്പടികളോടും രാജ്യത്തിന്റെ പ്രതിബദ്ധത പുലർത്തിക്കൊണ്ടും ശരീഅത്ത് പാലിച്ചുമാകും പുതിയ ജുഡീഷ്യൽ രീതി കൊണ്ടു വരിക. വ്യക്തികളുടെ അവകാശ സംരക്ഷണം, നീതി, സുതാര്യത, മനുഷ്യാവകാശം എന്നിവ മാനിച്ചുള്ളതാകും മാറ്റങ്ങൾ.