25−ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 25−ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് നിശാഗന്ധിയിൽ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും.കോവിഡ് മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മേളയുടെ ഉദ് ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും റിസർവ് ചെയ്ത ഡെലിഗേറ്റുകൾക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നേടിയ ഴാങ് ലുക് ഗൊദാർദിനു വേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും.
ആറ് വേദികളിലായി 80 സിനിമകളാണ് അഞ്ച് ദിവസം നീളുന്ന തിരുവനന്തപുരത്തെ മേളയിൽ പ്രദർശിപ്പിക്കുക. ആദ്യദിനമായ ഇന്ന് നാല് മത്സര ചിത്രങ്ങളടക്കം 18 സിനിമകൾ പ്രദർശനത്തിനെത്തും. തിരുവനന്തപുരത്തെ മേള ഞായറാഴ്ച സമാപിക്കും.