ഉംറ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് നിര്‍ബന്ധം


 

റിയാദ്: ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് വാക്‌സിൻ കുത്തിവെപ്പെടുക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ പറഞ്ഞു. ജിദ്ദയില്‍ വാക്‌സിന്‍ എടുത്ത ശേഷം അല്‍അറബ്യ ചാനലുമായി സംസാരിക്കവേയാണ് ഉംറ തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കൊവിഡ് വ്യാപനം തടയാന്‍ എല്ലാ പ്രതിരോധ നടപടികളും മുന്‍കരുതലുകളും പ്രോട്ടോക്കോളുകളും മക്ക, മദീന പുണ്യനഗരങ്ങളിലും കര്‍മങ്ങളിലും സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ എടുത്താലും ആളുകള്‍ അത്തരത്തിലുള്ള എല്ലാ നടപടികളും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed