നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്


 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിന് ശേഷം തപാല്‍ വോട്ടിന് അപേക്ഷിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ ചില കളക്ടര്‍മാർ അതൃപ്തി രേഖപ്പെടുത്തിയതിനാല്‍ പരാതികള്‍ പരിശോധിച്ച് ക്രമീകരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ടിക്കാറാം മീണ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed