കോവിഡ് മൂലം മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സാന്പത്തിക സംരക്ഷണ പാക്കേജ് അനുവദിക്കുക: ലോക കേരളസഭ


ദമ്മാം: ലോകത്താകമാനം പടർന്ന കോവിഡ് −19 എന്ന വൈറസ് വ്യാധിയിൽപെട്ടു ലക്ഷകണക്കിന് മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ജീവൻ നഷ്ടപെട്ടവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. 

ഇത്തരത്തിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ ഉതകുന്ന സാന്പത്തിക സംരക്ഷണ വെൽഫെയർ പാക്കേജ് സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലോക കേരളസഭ അംഗങ്ങളും ലോക കേരളസഭയിലെ വിശിഷ്ട ക്ഷണിതാക്കളും അടങ്ങുന്ന സമിതി കേരള സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. 

നിലവിലെ കേരള  സംസ്ഥാനത്തിന്റെ സാന്പത്തിക പരിമിതികളിൽ നിന്നു കൊണ്ട്, കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചു, കോവിഡ് −19 മൂലം  ജീവൻ നഷ്ടപെട്ട കേരളത്തിലെ ദേശീയ −അന്തർദേശീയ പ്രവാസി കുടുംബങ്ങൾക്കും സ്വാന്തനമേകുന്ന ‘സാന്പത്തിക സംരക്ഷണ വെൽഫെയർ പാക്കേജ്’ ഉടൻ പ്രഖ്യാപിക്കണമെന്നും ഇതിനു ആവശ്യമായ സത്വര നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും നിവേദനത്തിലൂടെ ലോക കേരളസഭയും ലോക കേരളസഭയുടെ വിശിഷ്ട ക്ഷണിതാക്കളും അടങ്ങുന്ന സമിതി കേരള സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed