ചെങ്ങന്നൂരിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ കേസ്

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ മുന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്‍റെ മർദ്ദനം. സംഭവത്തിൽ മുളക്കുഴി സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവമറിഞ്ഞ വാർഡ് മെന്പറാണ് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയത്. ബാലാവകാശ നിയമപ്രകാരവും ലോക്ക്ഡൗൺ കാലത്ത് ട്യൂഷനെടുത്തതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.