18 വയസിന് മുമ്പ് നടത്തുന്ന വിവാഹത്തിനെതിരെ കര്‍ശന നടപടിയുമായി സൗദി

റിയാദ്: 18 വയസിന് താഴെയുള്ളവരുടെ വിവാഹത്തിനെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. ഇത്തരം സംഭവങ്ങളിൽ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗദി നീതി മന്ത്രി ഡോ.വലീദ് ബിൻ മുഹമ്മദ് അൽ സമ്മാനി കോടതികൾക്ക് നിർദ്ദേശം നൽകി.
18 വയസ്സിന് താഴെയുള്ളവരുടെ വിവാഹ ഉടമ്പടികൾ നടത്തിക്കൊടുക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിയമം ഒരു പോലെ ബാധകമാണ്. ഇത്തരം കേസുകളെല്ലാം ഉചിതമായ കോടതികളിലേക്ക് റഫർ ചെയ്യാൻ മന്ത്രി കോടതികൾക്കും ഉദ്യോഗസ്ഥർക്കും നൽകിയ നിർദ്ദേശത്തിൽ പറയുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം ഈ വർഷം സൗദി ഷൂറാ കൗൺസിൽ നിരോധിച്ചിരുന്നു.