ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ചു മരിച്ചു

കൊല്ലം: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ചു മരിച്ചു. എറണാകുളം ചെല്ലാനം വകത്തറയിൽ ജോർജ് അഗസ്റ്റിനാണ് (39) മരിച്ചത്. ജോർജിന്റെ ഭാര്യ സബിത കൈയിൽ കുത്തേറ്റ് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ മാസങ്ങളായി പിണങ്ങി കഴിയുകയായിരുന്നു.
വിവാഹ മോചനത്തിനു കോടതിയെ സമീപിച്ച സബിത കുറച്ചുകാലമായി സുഹൃത്ത് ഞക്കനാൽ സ്വദേശിനി സിന്ധുവിനോടൊപ്പം താമസിക്കുകയായിരുന്നു. ഇന്നു രാവിലെ ഞക്കനാലിലെ വീട്ടിലെത്തിയ ജോർജും ഭാര്യയുമായി തർക്കമുണ്ടായി. ജോർജ് കത്തി കൊണ്ട് ഭാര്യയുടെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചത്. കുത്ത് കൈ കൊണ്ടു തടയുമ്പോഴാണ് സബിതയ്ക്കു പരിക്കേറ്റത്. നാട്ടുകാർ സബിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയം ജോർജ് കൈയിൽ കരുതിയ വിഷം മധുര പാനീയത്തിൽ കലർത്തി കഴിച്ചു. കുഴഞ്ഞു വീണ ജോർജിനെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇവർക്ക് ഒരു കുട്ടിയുണ്ട്. ഓച്ചിറ പോലിസ് കേസെടുത്തു.