കെ.എം.സി.സി നേതാവ് നാട്ടിൽ നിര്യാതനായി

മനാമ: ബഹ്‌റൈൻ കെ.എം.സി.സി നേതാവായിരുന്ന അബൂബക്കർ വെളിയങ്കോട് (60 വയസ്) നാട്ടിൽ നിര്യാതനായി. കെ.എം.സി.സി സെക്രട്ടറിയേറ്റ് മെന്പർ, ദീഘകാലം അൽ അമാന സ്‌കീം കൺവീനർ, മലപ്പുറം ജില്ലാ പ്രസിഡണ്ട്്, വെളിയംകോട് മുസ്ലീം വെൽഫെയർ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഒരു വർഷത്തിലേറെയായി അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ബഹ്റൈനിലെ സയാനി ട്രേഡിങ്ങിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. കെ.എം.സി.സിയെയും മുസ്ലിം ലീഗിനെയും നെഞ്ചേറ്റിയ നേതാവായിരുന്നു അബൂബക്കർ വെളിയങ്കോട് എന്ന് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം കെ.എം.സി.സിക്ക് തീരാ നഷ്ടമാണെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.