ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ഉംറ നിര്‍വ്വഹിച്ചു
സൗദി : ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. ഇത്തവണ 328 തീര്‍ത്ഥാടകരാണ് കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയത്. ലക്ഷദ്വീപിലെ ജനവാസമുള്ള 10 ചെറു ദ്വീപുകളില്‍ നിന്നുള്ള ലക്ഷദ്വിപിലെ പത്തു ചെറു ദ്വീപുകളില്‍ നിന്ന് ഹജ്ജ് കമ്മിറ്റി ഒരുക്കിയ മൂന്ന് കപ്പലുകളിലായിരുന്നു ഹാജിമാരുടെ യാത്ര.
ജൂലൈ 14 ന് കൊച്ചിയില്‍ നിന്നുള്ള ഉള്ള രണ്ടാം ഫ്ലൈറ്റിലെത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മക്കയിലെത്തിയത്. യാത്ര തുടങ്ങിയ ഉടനെ ഒരു ഹാജി മരണപ്പെട്ടിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ ഹജ്ജിനുണ്ട്. എല്ലാവരും ഉംറക്കായുള്ള നീക്കത്തിലാണിപ്പോള്‍.

