സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു


 

സൗദിയിലെ അൽഹസ്സയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനിൽ തങ്കപ്പൻ, പാലക്കാട് സ്വദേശി ഫിറോസ്, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. അൽഹസ്സക്കടുത്ത് അബ്കൈക്കിൽ എണ്ണഖനന മേഖലയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed