തൈമൂറിന്റെ പടമെടുക്കാൻ മിനക്കെട്ടു കാത്തിരുന്ന ഫൊട്ടോഗ്രാഫർക്ക് കാപ്പി വാങ്ങിക്കൊടുത്ത് സെയ്ഫ്

ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനെയും കരീന കപൂറിനെയും മകനായ തൈമൂർ വീടിനു പുറത്തിറങ്ങിയാലുടൻ ചിത്രം പകർത്താൻ മണിക്കൂറുകളോളം കാത്തിരിക്കുന്നവരാണ് മിക്ക ഫൊട്ടോഗ്രാഫർമാരും. മകനെ അനാവശ്യമായി ഒരു ആഘോഷ വസ്തുവാക്കുന്നതിൽ സെയ്ഫിനും കരീനയ്ക്കും കടുത്ത അതൃപ്തിയുണ്ടെങ്കിലും ഫോട്ടോഗ്രാഫർമാരുടെ ഈ പെടാപ്പാടു കണ്ട്, ഒടുവിൽ സെയ്ഫ് അലി ഖാൻ തന്നെ കനിവോടെ ഇടപെട്ടു. തൈമൂറിന്റെ ചിത്രങ്ങളെടുക്കാൻ മിനക്കെട്ടു കാത്തിരുന്ന ഫൊട്ടോഗ്രാഫർമാർക്ക് സെയ്ഫ് കാപ്പി വാങ്ങിക്കൊടുത്തതാണ് പുതിയ വാർത്ത. ഒരു ഫൊട്ടോഗ്രാഫറാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒന്നരവയസ്സുകാരനാണ് തൈമൂർ. ജനിച്ച കാലം മുതൽ തൈമൂറിനെ ചുറ്റിപ്പറ്റി ക്യാമറാക്കണ്ണുകളുടെ തിരക്കാണ്. പൊതുവേ തൈമൂറിനു പിന്നാലെ ക്യാമറയും തൂക്കി നടക്കുന്നവരെ അസ്വസ്ഥതയോടെ നോക്കുന്ന സെയ്ഫിന്റെ ഈ പെരുമാറ്റം ആരാധകരിൽ ഒരേ സമയം അത്ഭുതവും ഞെട്ടലും സൃഷ്ടിച്ചിരിക്കുകയാണ്.