ജവാ­സാ­ത്ത് പു­തി­യ ഓൺ­ലൈൻ സേ­വനങ്ങൾ ആരംഭി­ച്ചു­


റി­യാ­ദ് : ജവാ­സാ­ത്ത് ഡയറക്ടറേ­റ്റ് ഏതാ­നും പു­തി­യ ഓൺ­ലൈൻ സേ­വനങ്ങൾ കൂ­ടി­ ആരംഭി­ച്ചു­. മക്കയി­ലെ­ തന്റെ­ ഓഫീ­സിൽ ആഭ്യന്തര മന്ത്രി­ അബ്ദുൽ അസീസ് ബിൻ സൗദ് രാ­ജകു­മാ­രൻ പു­തി­യ സേ­വനങ്ങൾ ഉദ്ഘാ­ടനം ചെ­യ്തു­. വി­രലടയാ­ളം, ഫോ­ട്ടോ­ എന്നി­വ വേ­ഗത്തി­ലും എളു­പ്പത്തി­ലും പരി­ശോ­ധി­ച്ച് ഉറപ്പു­ വരു­ത്തു­ന്നതി­നു­ള്ള ആപ്ലി­ക്കേ­ഷൻ, ഹജ് സീ­സണിൽ ജോ­ലി­ ആവശ്യാ­ർ­ഥം മക്കയി­ലും പു­ണ്യസ്ഥലങ്ങളി­ലും പ്രവേ­ശി­ക്കു­ന്നതിന് വി­ദേ­ശി­കൾ­ക്കു­ള്ള ഇ-പെ­ർ­മി­റ്റു­മാ­യി­ ബന്ധപ്പെ­ട്ട ആപ്ലി­ക്കേ­ഷൻ എന്നി­വ മന്ത്രി­ ഉദ്ഘാ­ടനം ചെ­യ്തു­.

ഇതു­വരെ­ ഹജ്ജ് സീ­സണു­കളിൽ ജോ­ലി­ ആവശ്യാ­ർ­ത്ഥം മക്കയി­ലും പു­ണ്യസ്ഥലങ്ങളി­ലും പോ­കേ­ണ്ട വി­ദേ­ശി­കൾ­ക്ക് ജവാ­സാ­ത്ത് ഡയറക്ടറേ­റ്റ് പേ­പ്പർ പെ­ർ­മി­റ്റാണ് നൽ­കി­യി­രു­ന്നത്. ജവാ­സാ­ത്തി­ന്റെ­ ഓൺ­ലൈൻ സേ­വനമാ­യ മു­ഖീം വഴി­യാണ് തൊ­ഴി­ലാ­ളി­കൾ­ക്കു­ള്ള ഇ -പെ­ർ­മി­റ്റ് സ്വകാ­ര്യ കന്പനി­കളും സ്ഥാ­പനങ്ങളും നേ­ടേ­ണ്ടത്.

ജവാ­സാ­ത്ത് ഉദ്യോ­ഗസ്ഥരു­ടെ­ പേ­പ്പർ രഹി­ത ഓഫീസ് നടപടി­ക്രമങ്ങൾ­ക്കു­ള്ള ആപ്ലി­ക്കേ­ഷൻ, വി­ദേ­ശി­കളും യാ­ത്രക്കാ­രും ഹജ്ജ്, ഉംറ സീ­സണു­കളു­മാ­യും ബന്ധപ്പെ­ട്ട വി­വരങ്ങൾ നി­രീ­ക്ഷി­ക്കു­ന്നതിന് ജവാ­സാ­ത്ത് പു­റത്തി­റക്കി­യ നവീ­ന സംവി­ധാ­നങ്ങൾ എന്നി­വയും ആഭ്യന്തര മന്ത്രി­ ഉദ്ഘാ­ടനം ചെ­യ്തു­. സൗ­ദി­ പൗ­രന്മാ­രു­ടെ­യും വി­ദേ­ശി­കളു­ടെ­യുംസ്വകാ­ര്യ കന്പനി­കളു­ടെ­യും സ്ഥാ­പനങ്ങളു­ടെ­യും നടപടി­ക്രമങ്ങൾ എളു­പ്പമാ­ക്കു­ന്നതി­ന് നി­രവധി­ സേ­വനങ്ങൾ ജവാ­സാ­ത്ത് ഡയറക്ടറേ­റ്റ് ഓൺ­ലൈ­ൻ­വൽ­ക്കരി­ച്ചി­ട്ടു­ണ്ട്.

You might also like

Most Viewed