ടൂറിസം ഫീസും മുനിസിപ്പാലിറ്റി ഫീസും കുറയ്ക്കാനൊരുങ്ങി അബുദാബി

അബുദാബി : വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ടൂറിസം ഫീസ് ആറു ശതമാനത്തിൽനിന്നു 3.5 ശതമാനം ആയും മുനിസിപ്പാലിറ്റി ഫീസ് നാലു ശതമാനത്തിൽനിന്നു രണ്ടു ശതമാനമായും വെട്ടിക്കുറയ്ക്കാൻ അബുദാബി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അബുദാബി ഡവലപ്മെന്റ് ആക്സിലറേറ്റേഴ്സ് പ്രോഗ്രാമനുസരിച്ചാണ് ടൂറിസം ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച നിർദ്ദേശം അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ സമർപ്പിച്ചത്.