റോഹിംഗ്യൻ അഭയാർത്ഥികൾക്കായി ഷാർജ മീഡിയ കോർപ്പറേഷൻ ആശുപത്രി നിർമ്മിക്കുന്നു

ഷാർജ : ഷാർജ മീഡിയ കോർപ്പറേഷൻ (എസ്.എം.സി ) റോഹിംഗ്യൻ അഭയാർത്ഥികൾക്കായി പ്രത്യേക ആശുപത്രി നിർമ്മിക്കുന്നു. ഇതിനായി ദി ബിഗ് ഹാർട്ട് ഫൗഡേഷൻ 30 ലക്ഷം ദിർഹം എസ്.എം.സി കൈമാറി. ബംഗ്ലാദേശിലെ കോക്സ് ബസാർ ജില്ലയിലാണ് ആശുപത്രി നിർമ്മിക്കുക. നിർമ്മാണം പൂർത്തീകരിച്ചു പ്രവർത്തനം ആരംഭിക്കുന്ന ആദ്യ വർഷം 7200 രോഗികൾക്ക് പരിചരണം ഉറപ്പുവരുത്തുന്ന വിധത്തിലാണ് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 140,000 റോഹിംഗ്യൻ അഭയാർത്ഥികളാണ് കോക്സ് ജില്ലയിൽ മാത്രം താമസിക്കുന്നത്. ഇതിൽ 19.4 ശതമാനം അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ്.
മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സുമായി സഹകരിച്ചാണ് ആശുപത്രി നിർമ്മിക്കുക. ബംഗ്ലാദേശിന്റെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ക്യാന്പുകളിൽ സഹായമെത്തിക്കുന്നതിനും ആശുപത്രിയിലെ ആരോഗ്യ സേവകർ പ്രവർത്തിക്കും. പകർച്ച വ്യാധികൾ കണ്ടെത്തി ശുശ്രൂഷിക്കുക, 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, അതീവ പരിചരണ വിഭാഗം, കുട്ടികൾക്കായുള്ള പരിചരണ കേന്ദ്രം, പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കുള്ള പ്രത്യേക വാർഡ്, പ്രമേഹ സംബദ്ധമായ ചികിത്സക്കായുള്ള പ്രത്യേക ക്ലിനിക്കുകളും ലാബുകളും എന്നിവ ആശുപത്രിയിലുണ്ടാകും.
സാധാരണക്കാരായവർ അടങ്ങുന്ന സമൂഹത്തിന് പോലും പുറം ലോകവുമായി സംവദിച്ച് പ്രത്യേക ചികിത്സാ രീതികൾ പിൻപറ്റുന്നതിന് സൗകര്യമുണ്ട്. അതേസമയം, അഭയാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ പ്രയാസകരമാണ്. ഈ മേഖലയിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് ദി ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഷാർജ മീഡിയ കോർപ്പറേഷൻ ആശുപത്രി നിർമ്മിക്കുന്നതിനുള്ള ഉധ്യമവ്യമായി മുന്നിട്ട് വന്നതെന്ന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നി ശൈഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.