സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ
റിയാദ് : തണുപ്പിൽ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. കഴിഞ്ഞ ദിവസം മക്കയിലും റിയാദിന്റെ ചില ഭാഗങ്ങളിലും മഴ പെയ്തു. കനത്ത ചൂടിന് പിന്നാലെ മഴ വന്നതോടെ ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം മക്കയുടെ മലയോര മേഖലയിൽ പല ഭാഗത്തും മലവെള്ളപ്പാച്ചിലുണ്ടായി. ഹറമിനടുത്തേക്കുള്ള വിവിധ റോഡുകൾ താൽക്കാലികമായി അടച്ചത് തുറന്നിട്ടുണ്ട്. വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പുണ്ട്. നിരവധി വാഹനങ്ങളും തകർന്നെങ്കിലും ആളപായമൊന്നുമില്ല.

