സൗ­ദി­ കി­രീ­ടാ­വകാ­ശി­യുടെ ഫ്രാ­ൻ­സ് സന്ദർ­ശനം ആരംഭി­ച്ചു­


റിയാദ് : വിജയകരമായ അമേരിക്കൻ സന്ദർശന ത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെത്തി. ഫ്രഞ്ച് ഗവൺമെന്റിന്റെ ക്ഷണത്തെ തുടർന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരമാണ് സന്ദർശനം. ബുധനാഴ്ച വരെ ഫ്രാൻസിൽ തുടരുന്ന കിരീടാവകാശി പിന്നീട് സ്‌പെയിനിലേക്ക് പോകും.

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും മധ്യപൗരസ്ത്യ ദേശത്തെയും ഗൾഫ് മേഖലയിലെയും പ്രതിസന്ധി സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യീവ്‌സ് ലെ ഡ്രിയാന്റെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് കിരീടാവകാശിക്ക് നൽകിയത്. 

ഫ്രാൻസിലേക്ക് തിരിക്കുന്നതിന് മുന്പ് മുൻ അമേരിക്കൻ പ്രസിഡണ്ടുമാരായ ജോർജ് ബുഷ് സീനിയറിനേയും മകൻ ജോർജ് ഡബ്ല്യൂ. ബുഷിനേയും കിരീടാവ
കാശി സന്ദർശിച്ചു. ഹൂസ്റ്റണിൽ സീനിയർ ബുഷിന്റെ വസതിയിൽ നടന്ന സൗഹൃദ സംഭാഷണത്തിൽ മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജെയിംസ് ബേക്കറും സംബന്ധിച്ചു. 

ഹൂസ്റ്റണിലെ സൗദി അറാംകോയുടെ ആസ്ഥാനം കിരീടാവകാശി സന്ദർശിച്ചു. ഗവേഷണ രംഗത്തും ഗ്ലോബൽ നെറ്റ് വർക്കിംഗ് മേഖലയിലും കന്പനി കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം അദ്ദേഹം വീക്ഷിച്ചു. കൂടാതെ ഹോളോഗ്രാം സാങ്കേതികവിദ്യ, കന്പനി വികസിപ്പിച്ച ഉന്നത നിലവാരമുള്ള കാർ എൻജിനുകൾ എന്നിവ
യെക്കുറിച്ചുള്ള പ്രസന്റേഷനുകളും അറാംകൊ അധികൃതർ കിരീടാവകാശിക്ക് മുന്പാകെ പ്രദർശിപ്പിച്ചു. അറാംകൊ പ്രസിഡണ്ട് എൻജി. അമീൻ നാസർ, ഊ
ർജ വ്യവസായ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed