സൗ­ദി­ ദേ­ശീ­യ പൈ­തൃ­കോ­ത്സവം : ഇന്ത്യ അതി­ഥി­ രാ­ജ്യം


റിയാദ് : സൗദി ദേശീയ പൈതൃകോത്സവത്തിൽ ഇത്തവണ ഇന്ത്യ മുഖ്യ അതിഥി രാജ്യമാകും. ഉത്സവത്തിലെ ഇന്ത്യൻ പങ്കാളിത്തം കേമമാക്കുന്നതിനുള്ള ഊർജിത നീക്കങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി നാഷണൽ ഗാർഡ് മന്ത്രി ഖാലിദ് ബിൻ‍ അബ്ദുൽ അസീസ് അയ്യാഫ് രാജകുമാരനെ ഇന്ത്യൻ സ്ഥാനപതി അഹ്മദ് ജാവേദ് സന്ദർശിച്ചു. 

സന്പന്നമായ അറബ് തനത് കലയും സാംസ്കാരിക, പരന്പരാഗത സങ്കൽപങ്ങളും അരങ്ങു നിറയുന്ന പൈതൃകോത്സ വത്തിൽ ഇന്ത്യൻ കലാരൂപങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, കഥകളി എന്നിവ അരങ്ങേറും. ഇന്ത്യൻ പവിലിയനിലെ കേരള സ്റ്റാളിലായിരിക്കും ഇന്ത്യയുടെ തനതു കലാശിൽപങ്ങൾ നിറഞ്ഞാടുക. ഇന്ത്യ−-സൗദി സാംസ്കാരിക സഹകരണത്തിന്റെ വശ്യമായ ദൃശ്യാ ശ്രാവ്യ വിരുന്നുകളാണ് ഉത്സവം സന്ദർശകർക്ക് നൽകുക. ഫെബ്രുവരി ഏഴിന് ഭരണാധികാരി സൽമാൻബിൻ അബ്ദുൽ അസീസ് അൽസൗദ്‌  പൈതൃകോത്സവം ഉദ്‌ഘാടനം ചെയ്യും.

റിയാദ് നഗരത്തിൽ നിന്ന് 42 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ജനാദ്രിയ ഗ്രാമത്തിൽ ഒട്ടക പന്തയ പരിപാടിയായി തുടങ്ങിയ ജനാദ്രിയ പൈതൃകോത്സവംഇന്ന് അറബ് സാംസ്കാരിക ചരിത്രത്തിലെ വർണാഭമായ അധ്യായമായിത്തീർന്നിട്ടുണ്ട്.

1985ന് ആരംഭിച്ച പൈതൃക മേളയിൽ അറബ് നൃത്തനൃത്ത്യങ്ങൾ, ജീവിത രീതികൾ‍, കരകൗശല വസ്തുക്കളുടെയും പുരാതന പണിയായുധങ്ങളുടെയും പ്രദർശനം പരന്പരാഗത ഉൽപന്നങ്ങളുടെ വിപണനം എന്നിവ നടക്കും. സൗദിയുടെ ചരിത്രവും പാരന്പര്യങ്ങളും സാംസ്കാരിക മികവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 1985 മുതൽ നടക്കുന്നജനാദ്രിയ ഉത്സവത്തിന്റെ സംഘാടകർ സൗദി നാഷണൽ ഗാർഡാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed