പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് ബഹ്റൈനിൽ സ്നേഹോഷ്മള സ്വീകരണം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതിനായി ബഹ്റൈനിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി.
കത്തീഡ്രൽ വികാരി, സഹവികാരി, ട്രസ്റ്റി, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സഭാ ഭാരവാഹികൾ, കത്തീഡ്രൽ ഇടവകാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശുദ്ധ ബാവാ തിരുമേനിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പെരുന്നാൾ ദിനങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾക്കും ദിവ്യബലിക്കും പരിശുദ്ധ ബാവാ തിരുമേനി നേതൃത്വം നൽകും.
asasdasd
asdsdsds

