റി­യാദ് മെ­ട്രോ ­: 65 ശതമാ­നം നി­ർ­മ്‍മാ­ണ പ്രവർ­ത്തനങ്ങളും പൂ­ർ­ത്തി­യാ­യി­


റിയാദ് : ലോകത്തിലെ ഏറ്റവും വലിയ മെട്രോയുടെ 65 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. നിർമ്മാണം അടുത്ത വർഷം പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായി ജോലികൾ നടന്നുവരികയാണ്. സൗദിയിലെ റിയാദിലാണ് മെട്രോയുടെ നിർമ്‍മാണ പ്രവർത്തനങ്ങൾ‍ നടന്നു വരുന്നത്. പദ്ധതി യഥാർത്ഥ്യമായി മാറുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹരമാകുമെന്നു പ്രതീക്ഷിക്കുന്നത്.

റിയാദ് മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത്. പല ഭാഗങ്ങളിലും േസ്റ്റഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ‍ അവസാന ഘട്ടത്തിലാണ്. 176 കിലോ മീറ്റർദൂരമാണ് മെട്രോ പിന്നിടുക. ഇതിനു ആറു ലൈനുണ്ടാകും. 

മൊത്തം 87 േസ്റ്റഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 585 മെട്രോ ബോഗികൾ ഡ്രൈവറില്ലാതെ പ്രവർത്തിക്കും. സൗദിയുടെ ഗതാഗതക്കുരുക്കിന് മെട്രോ പരിഹരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed