സൗ­ദി­യിൽ നി­യമലംഘകർ­ക്കാ­യു­ള്ള പരി­ശോ­ധന തു­ടരു­ന്നു­


റിയാദ് : സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധന തുടരുന്നു. റിയാദിൽ ഒരു ദിവസത്തിനിടെ ആയിരക്കണക്കിന് നിയമലംഘകർ പിടിയിലായി. മൂന്നു ദിവസത്തിനിടെ രാജ്യത്ത് ആറായിരത്തിലധികം പേർ പിടിയിലായി. നിയമ ലംഘകർക്കായി ശക്തമായ പരിശോധന സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. 

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റിയാദ് ഭാഗത്ത് മാത്രം ആയിരത്തി പതിനൊന്ന് നിയമലംഘകർ പിടിയിലായി. നഗരത്തിനു പുറത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള താമസ തൊഴിൽ നിയമലം ഘകർ പിടിയിലായത്. സ്വന്തം സ്പോൺസർഷിപ്പിൽ അല്ലാതെ ജോലി ചെയ്തവരും, ജോലിസ്ഥലത്ത് നിന്ന് ഒളിച്ചോടിയവരും, വഴിയോര കച്ചവടക്കാരുമാണ് പിടിയിലായവരിൽ കൂടുതലും. തുടർ നടപടികൾക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകൾ‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. 

തടവ്, പിഴ, നാടുകടത്തൽ തുടങ്ങിയവയാണ് ഇവർക്ക് ലഭിക്കുന്ന ശിക്ഷ. മൂന്നു ദിവസത്തിനിടെ ആറായിരത്തോളം നിയമലംഘകർ പിടിയിലായിട്ടുണ്ട്. അതേസമയം മദീനയിൽ നിയമലംഘനം നടത്തിയ രണ്ട് റസ്റ്റോറന്റുകൾ നഗരസഭ അടച്ചുപൂട്ടി.

ഇരുപതോളം വിദേശികൾ ഇവിടെ ജോലി ചെയ്തിരുന്നതായി അധികൃതർ അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണമേന്മ, ശുചിത്വം,സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയിൽ കണ്ടെത്തിയ വീഴ്ചകളാണ് സ്ഥാപനങ്ങൾ‍ക്കെതിരെ നടപടി സ്വീകരിക്കാൻ കാരണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed