വനിതകൾ‍ക്ക് മാത്രമായി സൗദിയിൽ മുനിസിപ്പൽ ഓഫീസ്


റിയാദ് : സൗദിയിൽ വനിതകൾക്ക് മാത്രമായി മുനിസിപ്പൽ ഓഫീസ് സ്ഥാപിക്കുന്നു. മദീനയിലായിരിക്കും ഒാഫീസ് സ്ഥാപിക്കുകയെന്ന്  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രാലയം അറിയിച്ചു.  ഇവിടെ സേവനം അനുഷ്ടിക്കുന്നവരും വനിതകളായിരിക്കും. 

മുനിസിപ്പൽ അണ്ടർ സെക്രട്ടറി, ലോകൽ അഡ്മിനിസ്ട്രേഷൻ ഓഫീസർ, ഫീൽഡ് ഇൻസ്പെക്ടർമാർ, പബ്ലിക് റിലേഷൻ ഓഫീസർ, മീഡിയ, ഹ്യൂമൻ റിസോഴ്സ്, ട്രൈനിംഗ് തുടങ്ങിയ നഗരസഭയിലെ മുഴുവൻ വകുപ്പുകളിലും വനിതകളെ നിയമിക്കാനാണ് പദ്ധതി. 

രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഓഫീസ് പൂർണമായും വനിതാവൽക്കരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed