മക്കാ­-മദീ­നാ­ ഹറമൈൻ എക്സ്പ്രസ്സ് ട്രെ­യിൻ 2018 ആദ്യം സർ­വ്വീസ്​ ആരംഭി­ക്കും


റിയാദ് : മക്കാ - മദീനാ ഹറമൈൻ എക്സ്പ്രസ്സ് ട്രെയിൻ 2018 ആദ്യം  സർവ്വീസ് ആരംഭിക്കും. സൗദി   ഗതാഗതമന്ത്രിയും പൊതുഗതാഗത അതോറിറ്റി ഭരണസമിതി മേധാവിയുമായ ഡോ. നബീൽ അൽ ആമൂദിയാണ് ഇക്കാര്യം അറിയിച്ചത്. മക്ക ഗവർണറും സൽമാൻ  രാജാവിന്റെ  ഉപദേശകനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ  തുടങ്ങിയ പ്രമുഖരോടൊപ്പം  ജിദ്ദ - മക്ക റൂട്ടിൽ നടത്തിയ പരീക്ഷണ ഓട്ടം  പൂർത്തിയാക്കിയ ശേഷംമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി.

കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ട്രിപ്പ്  വിജകരമായിരുന്നുവെന്നു ഗവർണർ  ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. പുണ്യ നഗരത്തിനോ  സൗദി  അറേബ്യയ്‌ക്കോ മാത്രമുള്ള പദ്ധതിയല്ല ഹറമൈൻ റെയിൽവെയെന്നും മറിച്ച് ആഗോള മുസ്‍ലിം ലോകമാണ് ഇതിന്റെ  പ്രയോജനം അനുഭവിക്കുകയെന്നും മക്കാ ഗവർണർ തുടർന്നു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയപൊതുഗതാഗത പദ്ധതിയാണ് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ. 450 കിലോമീറ്റർ ദൈർഘ്യം വരുന്ന ഇരട്ട ലൈനുകളോട്  കൂടിയ സന്പൂർണ വൈദ്യുത പാതയിൽ അഞ്ച്  േസ്റ്റഷനുകളാണുള്ളത്−  മക്ക, ജിദ്ദ സിറ്റി, ജിദ്ദ എയർപോർട്ട്, റാബഖ്, മദീന എന്നിവ. മക്ക  ഹറം പള്ളിയിൽ നിന്നു നാലു കിലോമീറ്റർ അകലെ  റുസൈഫ ഏരിയയിലാണ്  മക്കയിലെ റെയിൽവെ  േസ്റ്റഷൻ. മക്ക -  മദീന എക്സ്പ്രസ്സ് ഹൈവേ   ഓരത്ത് ജാമിയ ഏരിയയിലാണ് ജിദ്ദയിലെ റെയിൽവേ േസ്റ്റഷൻ.  

മണിക്കൂറിൽ 300 കിലോമീറ്റർ വേഗത പാലിക്കുന്ന ഹറമൈൻ ട്രെയിൻ വർഷത്തിൽ 60 മില്യൺ  യാത്രക്കാരെ വഹിക്കുമെന്നാണ്  കണക്ക്. 417 സീറ്റുകളുള്ള  35 ട്രെയിനുകളാണ്  സർവ്വീസിലുണ്ടാവുക. യാത്ര മുഴുമിക്കാൻ രണ്ടു മണിക്കൂർ സമയമെടുക്കും.

 അതിനൂതന  സാങ്കേതികത  മികവോടും അത്യാധുനിക  സൗകര്യങ്ങളോടും  സുരക്ഷാ  സംവിധാനങ്ങളോടും  കൂടിയുള്ള  ഹറമൈൻ  റെയിൽ  പാതയിൽ 138 പാലങ്ങളും 840  അണ്ടർപാസുകളും  നിർമ്മിച്ചിട്ടുണ്ട്‌.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed