നി­യമലംഘകരാ­യ 1628 വനി­താ­ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളെ­ സൗ­ദി­ തി­രി­ച്ചയച്ചു­


റിയാദ് : സൗദിയിൽ നിയമ ലംഘകരായി കഴിഞ്ഞിരുന്ന വേലക്കാരികളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇവർ തൊഴിലുടമകളിൽ നിന്നു ജോലി ഉപേക്ഷിച്ച് ഒളിച്ചോടിയവരാണ്. ഇത്തരത്തിലുളള 1,628 വേലക്കാരികളെയാണ് കഴിഞ്ഞ മാസം മടക്കി അയച്ചതെന്ന് തൊഴിൽ മന്ത്രാലയം വക്താവ് ഖാലിദ്അബൽ ഖൈൽ പറഞ്ഞു.

അവകാശങ്ങൾ നിഷേധിക്കുകയും ശന്പളം ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് വനിതാ വീട്ടുവേലക്കാർ തൊഴിലുടമകളിൽ നിന്നു ഒളിച്ചോടിയത്. വിവിധ എംബസികളിലെത്തിയ ഇവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് നിയമ പ്രകാരം ലഭിക്കാനുള്ള വേതന കുടിശ്ശികയും ഇതര ആനുകൂല്യങ്ങളും നൽകിയാണ് മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചത്.

സർക്കാരാണ് ഇവരുടെ ആനുകൂല്യം വിതരണം ചെയ്തതെങ്കിലും ഈ തുക നിയമ ലംഘകരായ തൊഴിലുടമകളിൽ നിന്നു ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ തർക്ക പരിഹാര സമിതി വിധികൾ പ്രകാരം വീട്ടു വേലക്കാർക്ക് വേഗം മടങ്ങി പോകാൻ ആവശ്യമായ നടപടികൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.

ഒളിച്ചോടുന്ന വേലക്കാരികൾ എംബസികളിലും പോലീസ് േസ്റ്റഷനുകളിലും പരാതിയുമായി എത്തുന്ന വീട്ടു ജോലിക്കാർ എന്നിവർക്ക് അഭയകേന്ദ്രങ്ങളിൽ എല്ലാ പരിചരണവും നൽകുന്നുണ്ട്. വീട്ടുവേലക്കാരും തൊഴിലുടമകളും തമ്മിൽ മികച്ച ബന്ധം നിലനിർത്തുന്നതിനുള്ള നിയമാവലിയിലെ വ്യവസ്ഥകൾ തൊഴിലുടമകൾ പാലിക്കാൻ ബാധ്യസ്ഥമാണെന്നും ഖാലിദ് അബൽ ഖൈൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed