പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന വാഹനങ്ങൾ കണ്ടുകെട്ടും : ദുബൈ നഗരസഭ

ദുബൈ : വഴിയോരത്തും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് ദുബൈനഗരസഭ. നഗര ശുചിത്വത്തിന് ഭംഗം വരുത്തുന്ന നിലയിൽ റോഡിന് ഇരു വശങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും പൊടിപിടിച്ചു കിടക്കുന്ന വാഹനങ്ങളാണ് നീക്കം ചെയ്യുക.
സുസ്ഥിര നഗരം, വാഹന ശുചിത്വം എന്ന പ്രമേയത്തിലുള്ള എന്റെ വാഹനം ക്യാന്പയിന്റെ ഭാഗമായാണ് നടപടി. എമിറേറ്റിലെ എല്ലാ ഭാഗങ്ങളും അരിച്ചുപെറുക്കി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെകെട്ടുമെന്ന് നഗരസഭ അറിയിച്ചു. വാഹനങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കരുതെന്നും വൃത്തിയാക്കാത്ത നിലയിൽ കുറേ ദിവസം ഒരിടത്ത് നിർത്തിയിടരുതെന്നും നഗരസഭ നിർദ്ദേശിച്ചു.