സൌദിയിൽ വീണ്ടും സ്‌ഫോടനം; നിരവധി പേർ മരിച്ചു

ദമാം: ദമാമില്‍ ഷിയാ പള്ളിക്ക് സമീപം കാര്‍ബോംബ് പൊട്ടിത്തെറിച്ച് നിരവധിപേര്‍ മരിച്ചു. ഇമാം ഹുസൈന്‍ പള്ളിക്ക് സമീപത്തെ മാര്‍ക്കറ്റിലാണ് സ്‌ഫോടനം ഉണ്ടായത്. പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവരാണ് മരിച്ചത്. ഇതു രണ്ടാം തവണയാണ് സൗദിയില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കിഴക്കന്‍ സൗദി അറേബ്യയിലെ ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 21 പേര്‍ മരിച്ചിരുന്നു. രണ്ടാമത്തെ സഫോടനത്തിന്റെ ഉത്തരവാദിത്ത്വവും ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.