പത്തരമാറ്റിൽ പത്തനംതിട്ട ജില്ലാ സംഗമം "അമൃതോത്സവം 2025"


അക്ബർ പൊന്നാനി

ജിദ്ദ: വർണാഭവും മഹനീയവുമായ പരിപാടികളോടെ ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരുടെ പൊതുവേദിയായ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) 16) മത് വാർഷികം ആഘോഷിച്ചു. "അമൃതോത്സവം 2025" എന്ന നാമാധേയത്തിൽ അരങ്ങേറിയ പരിപാടി ഇന്ത്യൻ കോൺസുൽ (ലേബർ, പ്രെസ്സ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ) മുഹമ്മദ് ഹാഷിം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സന്തോഷ് നായർ അദ്ധ്യക്ഷത വഹിച്ചു.

ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ജിദ്ദയിലെ പത്രപ്രവർത്തകനായ ജാഫറലി പാലക്കോട്, ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ പൊതുപ്രവർത്തകൻ ഡോ. ഷിബു തിരുവനന്തപുരം, പി ജെ എസ് എഡ്യൂക്കേഷൻ അവാർഡ് ആർദ്ര അജയകുമാർ എന്നിവർ ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

ആതുര സേവന രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചു് പി ജെ എസ് മെഡിക്കൽ വിങ്ങ് കൺവീനറായ സജി ജോർജ് കുറുങ്ങാട്, ബിജി സജി എന്നിവരെയും വിവിധ കലാ പരിപാടികൾ ചിട്ടപ്പെടുത്തിയവരെയും ചടങ്ങ് ആദരിച്ചു.

article-image

തുടർന്ന് അരങ്ങേറിയ വർണശബളമായ കലാപരിപാടികൾ സദസ്സിന്റെ കണ്ണും കാതും കവർന്നു.

അജിത് നീർവിളാകന്റെ രചനയിലും സന്തോഷ് കടമ്മനിട്ടയുടെ സംവിധാനത്തിലും പി ജെ എസ് ഡ്രാമ ടീം അവതരിപ്പിച്ച നൃത്ത സംഗീത നാടകം "കഥാനായകൻ" മികച്ച കാലാനുഭവമായി.

article-image

സ്രീത അനിൽകുമാർ അണിയിച്ചൊരുക്കിയ ഇൻട്രൊഡക്ഷൻ ഡാൻസും, സിനിമാറ്റിക് ഡാൻസ്, പി ജെ എസ് ലേഡീസ് വിങ്ങ് ടീം അവതരിപ്പിച്ച കൈകൊട്ടി കളി, ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിച്ച ഫ്യൂഷൻ തീം ഡാൻസ്, ഫിനോം അക്കാഡമി അവതരിപ്പിച്ച സെമി ക്‌ളാസിക്കൽ ഡാൻസ്, ഫൈസ ഗഫൂർ അണിയിച്ചൊരുക്കിയ ഒപ്പന, മിർസാ ഷെരീഫ്, മുംതാസ് അബ്ദുറഹ്മാൻ പി ജെ എസ് ബീറ്റ്‌സ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ എന്നിവയും വാർഷികാഘോഷം ഗംഭീരമാക്കി.

2025-26 വർഷത്തെ പുതിയ ഭരണ സമിതിയെ യോഗത്തിൽ രക്ഷാധികാരി സന്തോഷ് ജോസഫ് പ്രഖ്യാപിച്ചു. മനോജ്‌ മാത്യു, സുശീല ജോസഫ്, നാദിയ നൗഷാദ് എന്നിവർ അവതാരകരായിരുന്നു. നൗഷാദ് ഇസ്മായിൽ സ്വാഗതവും ജോര്‍ജ്ജ് വർഗീസ് നന്ദിയും പറഞ്ഞു.

അയൂബ് ഖാൻ പന്തളം, മാത്യു തോമസ്‌, ജോസഫ്‌ നെടിയവിള, അനിൽ കുമാർ പത്തനംതിട്ട, നവാസ് ചിറ്റാർ, വിലാസ് കുറുപ്പ്, അലി തേക്കുതോട്, വര്‍ഗീസ്‌ ഡാനിയല്‍, എബി ചെറിയാന്‍, ഷറഫുദ്ദിൻ, സിയാദ് അബ്ദുല്ല, അനില്‍ ജോണ്‍, സജി ജോർജ്‌ കുറുങ്ങാട്ട്, രഞ്ജിത് മോഹൻ, മുനീർ, ജയൻ നായർ, ദിലീഫ് ഇസ്മായിൽ, മനു പ്രസാദ്, സന്തോഷ് പൊടിയൻ, ലിയാ ജെനി, ദീപിക സന്തോഷ് തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.

article-image

aa

You might also like

Most Viewed