മാഗി നൂഡിൽസ്; മാധുരി ദീക്ഷിതിന് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ പരസ്യത്തില്‍ മാധുരി അവകാശപ്പെടുന്ന പോഷക മൂല്യത്തെക്കുറിച്ച് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. ഹരിദ്വാര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്േ്രടഷനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകടകരമായ അളവില്‍ ലെഡിന്റെയും എം.എസ്.ജിയുടെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ലക്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ജനങ്ങളെ ആകർഷിക്കാൻ മാധുരി ദീക്ഷിതിനെയാണ് പരസ്യചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് നടി പരസ്യത്തില്‍ നൂഡില്‍സിന്റെ പോഷകമൂല്യത്തെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്നതെന്ന് വിശദീകരിക്കണമെന്നാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ നടിക്കെതിരെ കേസെടുക്കുമെന്നും ഹരിദ്വാര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ മഹിമാനന്ദ് ജോഷി അറിയിച്ചു.