ലക്നോ സൂപ്പര്‍ ജയന്‍റ്സിന് മിന്നും ജയം

ഷീബ വിജയൻ
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പര്‍ ജയന്‍റ്സിന് 33 റൺസിന്‍റെ മിന്നും ജയം. സ്കോർ: ലക്നോ 235/2 ഗുജറാത്ത് 205/9. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ ഗുജറാത്ത് മറുപടി 205 റൺസിൽ അവസാനിച്ചു. 57 റൺസ് നേടിയ ഷാറൂഖ് ഖാനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ശുഭ്മാൻ ഗിൽ (35) ജോസ് ബട്ട്ലർ (33) റൂഥർ ഫോർഡ് (38) റൺസും നേടിയെങ്കിലും തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണത് ഗുജറാത്തിന് തിരിച്ചടിയായി. ലക്നോവിനായി വിൽ ഒറൂർക്ക് മൂന്നും ആവശ് ഖാൻ രണ്ടും വിക്കറ്റ് നേടി. നേരത്തെ 117 റൺസ് നേടിയ മിച്ചല്‍ മാര്‍ഷിന്‍റെ തകര്‍പ്പൻ സെഞ്ചുറിയാണ് ലക്നോവിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
fghfdfrews