താന്‍ ശരിയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നതില്‍ സന്തോഷം: ട്രംപുമായുളള പിണക്കത്തെ പരിഹസിച്ച് മസ്‌കിൻ്റെ മകള്‍


ഷീബ വിജയൻ

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുളള പിണക്കത്തെ പരിഹസിച്ച് മസ്‌കിന്റെ മകൾ വിവിയന്‍ ജെന്ന വില്‍സണ്‍. താന്‍ ശരിയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട് എന്നാണ് വിവിയന്‍ പറഞ്ഞത്. 'ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ താല്‍പ്പര്യമില്ല' എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വിവിയന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിവിയന്‍ ജെന്ന ഇലോണ്‍ മസ്‌കുമായും കുടുംബവുമായും അകന്നു കഴിയുന്നയാളാണ്. മസ്‌കിന്റെ കടുത്ത വിമര്‍ശന കൂടിയാണ് വിവിയന്‍.

സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക് എന്നായിരുന്നു വിവിയന്റെ പേര്. ജെന്‍ഡര്‍ റീ അറേഞ്ച്‌മെന്റ് സര്‍ജറിക്കുശേഷം സേവ്യര്‍ സ്ത്രീയായി മാറുകയായിരുന്നു. തുടര്‍ന്ന് വിവിയന്‍ എന്ന പേര് സ്വീകരിച്ചു. 'എനിക്ക് എന്റെ മകനെ നഷ്ടമായി. അതിനെ അവര്‍ ഡെഡ് നെയിമിംഗ് എന്നാണ് വിളിക്കുന്നത്. എന്റെ മകന്‍ മരിച്ചുപോയി' എന്നായിരുന്നു മകന്റെ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് മസ്‌ക് പ്രതികരിച്ചത്. തുടര്‍ന്ന് മസ്‌കുമായി തനിക്ക് ഇനി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹവുമായി ഒരു തരത്തിലും ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവിയന്‍ പറഞ്ഞിരുന്നു.

article-image

ASFEFD

You might also like

  • Lulu Exchange
  • Straight Forward

Most Viewed