സൗ­ദി­ അറേ­ബ്യയിൽ ഹജ്ജ് തീ­ർ­ത്ഥാ­ടകരു­ടെ­ രജി­സ്‌ട്രേ­ഷൻ 24-ന് തു­ടങ്ങും


റിയാദ് : രാജ്യത്തെ ഹജ്ജ് തീർത്‍ഥാടകരുടെ രജിസ്‌ട്രേഷൻ ഈ മാസം‍ 24−ന് തുടങ്ങും. localhaj.haj.gov.sa എന്ന  പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതത്. ആഭ്യന്തര ഹജ്ജ്  സേവന കന്പനികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഗൈഡ് ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തൻ അംഗീകരിച്ചു.   ഹജ്ജ് അനുമതി പത്രം ലഭ്യമാകാൻ അഞ്ച് നടപടിക്രമങ്ങളാണ് വേണ്ടത്.  ഡാറ്റ എൻട്രി, അനുയോജ്യമായ കാറ്റഗറി തെരഞ്ഞെടുക്കൽ, ബുക്കിംങ് നടപടികൾ പൂർത്തിയാക്കൽ, അനുമതിപത്രം കൈപ്പറ്റൽ എന്നീ നടപടികളാണ് അപേക്ഷകർ പൂർത്തിയാക്കേണ്ടത്.

മക്കയിലെ ഹറം പള്ളിയിൽ  പ്രദക്ഷിണവഴിയുടെ  നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആഭ്യന്തര തീർത്ഥാടകർക്ക് ഇത്തവണ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൗ വർഷത്തെ ഹജ്ജിന്റെ  മുഴുവൻ നടപടിക്രമങ്ങളും  അതിന്റെ  സമയവും വ്യക്തമാക്കുന്ന ഗൈഡിൽ  തന്പുകൾ നിർണയിക്കൽ, തന്പുകളുടെ നിരക്ക് ഇൗടാക്കൽ, ബുക്കിംങ് റദ്ദാക്കുന്നവർക്ക് കാശ് തിരിച്ചുകെടുക്കൽ, മിനയിൽ നിന്ന് തിരിച്ചു പോകുന്ന സമയമനുസരിച്ച് തന്പുകൾ വേർതിരിക്കൽ തുടങ്ങി ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള  സേവനം മികച്ചതാക്കുന്നതിനുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ശവ്വാൽ 17 (ജൂലൈ 12) മുതൽ തന്പുകൾ നിശ്ചയിക്കൽ ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് തന്പുകൾ നിശ്ചയിക്കുക. ദുൽഹജ് 12ന് മിന വിടുന്നവരുടെയും  ദുൽഹജ് 13ന് മിന വിടുന്നവരുടേയും തന്പുകൾ വെവ്വേറെയായിരിക്കും. മക്കയിലും മിനയുടെ പരിസരങ്ങളിലുമുള്ള കെട്ടിടങ്ങളിൽ തീർത്ഥാടകരെ താമസിപ്പിക്കുന്ന ഹജ്ജ് കെട്ടിട സമിതിയുടെ ലൈസൻസുണ്ടോയെന്ന് ഉറപ്പുവരുത്തണം. ചിലവ് കുറഞ്ഞ ഹജ്ജ് പദ്ധതിക്കുള്ള വ്യവസ്ഥകൾ, എല്ലാ തീർഥാടകർക്കും മെട്രോ ട്രെയിൻ സേവനം, നിയമങ്ങൾ പാലിക്കാത്ത ഹജ് സേവന
കേന്ദ്രങ്ങൾക്കെതിരായ നിയമനടപടികൾ എന്നിവയും ഗൈഡിൽ പറയുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed