റിയാദിലെ കിങ് അബ്ദുൽ അസീസ് ബസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചിടുന്നു
ശാരിക
റിയാദ്: റിയാദ് പൊതു ഗതാഗത സംവിധാനത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് (B03) ഡെഡിക്കേറ്റഡ് ലൈൻ ബസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചിടുന്നു. പ്രദേശത്ത് റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ജൂലൈ 31 മുതൽ പരമാവധി 10 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കുന്നതിനായി, ഈ മാസം തുടക്കത്തിൽ റിയാദ് ബസ് നെറ്റ്‌വർക്കിലെ റൂട്ട് 440 സർവീസ് ആരംഭിക്കുകയും ഇതിനെ റൂട്ട് 13-മായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മേഖലയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
dsfsf

