ഖത്തർ-യുഎഇ വിമാന സർവ്വീസ് നാളെ പുനഃരാരംഭിക്കും

ദോഹ: ഖത്തർ-യുഎഇ വിമാന സർവീസ് ശനിയാഴ്ച പുനഃരാരംഭിക്കും. മൂന്നര വർഷത്തെ ഖത്തർ ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഖത്തറുമായുള്ള എല്ലാ അതിർത്തികളും തുറക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇ വാർത്താ ഏജൻസിയായ വാം(WAM) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദിയിലെ അൽ ഉലായിൽ നടന്ന ഗൾഫ് സഹകരണ സമിതി (ജിസിസി) ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന കരാറിൽ ഒപ്പുവെ ച്ചതോടെയാണ് ഖത്തറുമായുള്ള വാണിജ്യബന്ധങ്ങളും ഗതാഗതങ്ങളും യുഎഇ പുനഃരാരംഭിക്കുന്നത്. ഉപരോധത്തെ തുടർന്ന് സൗദി അടച്ച കര, നാവിക, വ്യോമ അതിർത്തികൾ തിങ്കളാഴ്ച രാത്രിതന്നെ ഖത്തറിനായി തുറന്നിരുന്നു.