പ്രിസൈഡിംഗ് ഓഫീസറെ എംഎൽഎ ഭീഷണിപ്പെടുത്തിയ സംഭവം; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്ക് വന്ന പ്രിസൈഡിംഗ് ഉദ്യോഗസ്ഥനായ കാർഷിക സർവകലാശാല പ്രൊഫസറെ സ്ഥലം എം.എൽ.എയായ കെ.കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. കാസർഗോഡ് കളളവോട്ട് ചെയ്യുന്നത് തടയാൻ ശ്രമിച്ചതിന് സിപിഎം പ്രവർത്തകരിൽ നിന്ന് ഭീഷണി നേരിടേണ്ടി വന്നെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാല് വെട്ടിക്കളയുമെന്നും കെ.കുഞ്ഞിരാമൻ എം.എൽ.എ ഭീഷണിപ്പെടുത്തിയെന്നും പ്രിസൈഡിംഗ് ഓഫീസറായഡോ.കെ.എം ശ്രീകുമാർ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഡോ.കെ.എം ശ്രീകുമാറിന്റെ ആരോപണം കെ.കുഞ്ഞിരാമൻ എം.എൽ.എ തളളിക്കളഞ്ഞു. അവിടെ ഇടത് ബൂത്ത് ഏജന്റും സ്ഥാനാർത്ഥിയും മാത്രമേയുളളൂ. മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികളോ ഏജന്റുമാരോ ഇല്ല. അതുകൊണ്ടുതന്നെ അവിടെ കളളവോട്ട് ചെയ്യേണ്ട കാര്യമോ ഉദ്യോഗസ്ഥന്റെ കാല് പിടിക്കേണ്ട കാര്യമോ ഇല്ല. ആകെയുളള1000 വോട്ടിൽ 800 വോട്ടാണ് ചെയ്‌തതെന്നും കെ. കുഞ്ഞിരാമൻ എം.എൽ.എ അഭിപ്രായപ്പെട്ടു.