മുടങ്ങിയ ഖത്തർ‍ തിരുവനന്തപുരം വിമാനം നാളെ വൈകീട്ട് 4.30ന് പുറപ്പെടും


ദോഹ: സാങ്കേതിക കാരണങ്ങളാൽ‍ മുടങ്ങിയ ദോഹ തിരുവനന്തപുരം സർ‍വീസ് നാളെ പുറപ്പെടുമെന്നാണ് ഇപ്പോൾ‍ ലഭിക്കുന്ന അറിയിപ്പ്. ഖത്തറിലെ ഇന്ത്യൻ എംബസി ഔദ്യോഗിക ട്വിറ്റർ‍ പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ വൈകീട്ട് പ്രാദേശിക സമയം 4.30ന് പുറപ്പെട്ട് ബുധനാഴ്ച്ച പുലർ‍ച്ചെ 12.40ന് വിമാനം തിരുവനന്തപുരത്തെത്തും. കേന്ദ്ര വിദേശകാര്യമന്ത്രാലയും നോർ‍ക്കയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ യാത്രാസമയവും മറ്റ് വിവരങ്ങളും ഉടന്‍ യാത്രക്കാരെ അറിയിച്ചേക്കും. 

റൂം ഒഴിവാക്കി എയർ‍പോർ‍ട്ടിലെത്തിയ 15 യാത്രക്കാരെ ഇന്നലെ ദോഹയിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അതിനിടെ എക്സിറ്റ് പെർ‍മിറ്റ് ആവശ്യമുള്ളവർ‍ക്കും, വിവിധ കാരണങ്ങളാൽ‍ യാത്രാ തടസ്സമുള്ളവർ‍ക്കും യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്. വിമാനത്തിൽ‍ പോകേണ്ടിയിരുന്നവരിൽ‍ ചിലർ‍ക്ക് യാത്രാ തടസ്സമുണ്ടായിരുന്നതാകാം വിമാനം മുടങ്ങാൻ കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി അറിയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed