ട്രെയിനുകൾക്ക് പിന്നാലെ ആഭ്യന്തര വിമാന സർവീസുകളും ആരംഭിക്കുന്നു


ന്യൂഡൽഹി: മെയ് 17ന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുമെന്നാണ് സൂചന. രണ്ട് മണിക്കൂറിൽ കുറവ് യാത്രാ സമയമെടുക്കുന്നയിടങ്ങളിലേക്ക് വിമാന സർവ്വീസ് ഉണ്ടാകില്ല. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ സർവ്വീസ് ഉണ്ടാകുമെന്നാണ് വിവരം. യാത്രക്കാർക്ക് മാസ്‌ക്, ആരോഗ്യ സേതു ആപ്പ് എന്നിവ നിർബന്ധമാക്കും. ഹ്രസ്വ ദൂരയാത്രകൾക്ക് വിമാനങ്ങളിൽ ഭക്ഷണവും വിളന്പില്ല.

നാളെ മുതലാണ് രാജ്യത്ത് ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിക്കുന്നത്. 15 രാജധാനി റൂട്ടികളിലാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവ്വീസുകൾ ഉണ്ടാകുക. സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ നിരക്കിലായിരിക്കും സർവ്വീസ് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകീട്ട് നാല് മണി മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഐആർസിടിസിയുടെ വെബ്‌സൈറ്റിലൂടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. മാസ്‌കും, ആരോഗ്യ സേതു ആപ്പും ട്രെയിൻ യാത്രക്കാർക്കും നിർബന്ധമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed