അ​​​ഞ്ചു ​ നി​​യ​​മ​​ങ്ങ​​ള്‍​കൂ​​ടി വ​​രു​​ന്നു


ദോഹ: രാജ്യത്ത് അഞ്ചു സുപ്രധാന നിയമങ്ങള്‍കൂടി വരുന്നു. ഇവയുടെ കരടുനിയമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണിത്. ശൂറാ കൗണ്‍സിലിെന്‍റ നിര്‍ദേശങ്ങള്‍ വിലയിരുത്തിയ ശേഷം കരടുനിയമങ്ങള്‍ പുറപ്പെടുവിക്കാനാവശ്യമായ നടപടികളും മന്ത്രിസഭ കൈക്കൊണ്ടു.
രാജ്യത്തെ പെട്രോളിയം, വാതക ഉല്‍പന്നങ്ങളുടെ വില്‍പന, വിതരണം, മാര്‍ക്കറ്റിങ്, ഗതാഗതം എന്നിവക്കുള്ള അവകാശം ഖത്തര്‍ ഫ്യുവലിന് (വുഖൂദ്) നീട്ടി നല്‍കുന്നത് സംബന്ധിച്ച കരടുനിയമം, പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം നിയന്ത്രിക്കുന്ന കരടുനിയമം, ഓഡിറ്റിങ് പ്രഫഷനെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരടുനിയമം, സകാത് ഫണ്ടുകള്‍ സംബന്ധിച്ച 1992ലെ എട്ടാം നന്പര്‍ നിയമം കാലോചിതമായി പരിഷ്കരിച്ചു തയാറാക്കിയ കരടുനിയമം,

പാസ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട 1993ലെ 14ാം നന്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള കരടുനിയമം എന്നിവ പുറപ്പെടുവിക്കുന്നതിനാവശ്യമായ നടപടികളാണ് മന്ത്രിസഭ സ്വീകരിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണവും വില്‍പനയുമായി ബന്ധപ്പെട്ട അവകാശം വുഖൂദിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് വുഖൂദുമായി ബന്ധപ്പെട്ട കരടുനിയമത്തിലുള്ളത്. ഇതുപ്രകാരം വുഖൂദ് കന്പനിക്കുള്ള ഇളവ് 2018 ജൂണ്‍ 18 മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് നീട്ടിനല്‍കിയിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ പ്രാദേശികവിപണിയിലെ വില്‍പന, മാര്‍ക്കറ്റിങ്, വിതരണം, ഗതാഗതം എന്നിവയെല്ലാം വുഖൂദിെന്‍റ ചുമതലയാണ്. 2003 മുതല്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന കണ്‍സഷന്‍ പ്രകാരമാണ് ഇത് സാധ്യമാകുന്നത്. പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം സംബന്ധിച്ച കരടുനിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി പങ്കാളിത്ത കരാറിെന്‍റ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം.

നിശ്ചിത നിയന്ത്രണങ്ങളില്‍ ഏതെങ്കിലും ഒന്നിന് അനുസൃതമായിട്ടായിരിക്കും പങ്കാളിത്തം. സ്വകാര്യ മേഖലയിലൂടെ വികസനത്തിനായി വാടകയോ ഉപയോഗത്തിനുള്ള ലൈസന്‍സിലൂടെയോ ഭൂമി അനുവദിക്കല്‍, നിര്‍മാണം പ്രവര്‍ത്തനം കൈമാറ്റം (ബി.ഒ.ടി), നിര്‍മാണം കൈമാറ്റം പ്രവര്‍ത്തനം (ബി.ടി.ഒ), നിര്‍മാണം ഉടമസ്ഥത പ്രവര്‍ത്തനം കൈമാറ്റം (ബി.ഒ.ഒ.ടി), പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണി (ഒ.എം ഓപറേഷന്‍സ് മെയിന്‍റനന്‍സ്), അധികാരപ്പെട്ട മന്ത്രിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി അംഗീകരിക്കുന്ന മറ്റേതെങ്കിലും മാതൃക എന്നിവയിലേതെങ്കിലും ഒന്നിെന്‍റ അടിസ്ഥാനത്തിലായിരിക്കും പൊതു-സ്വകാര്യ പങ്കാളിത്തം. സര്‍ക്കാറിെന്‍റയോ ബന്ധപ്പെട്ട ഭരണസംവിധാനത്തിെന്‍റയോ ഉടമസ്ഥതയിലോ സ്വകാര്യ മേഖലയുടെ നിര്‍ദേശത്തിലോ പങ്കാളിത്തത്തിലൂടെ നടപ്പാക്കുന്നതിനായി പദ്ധതി തെരഞ്ഞെടുക്കാം. 57 വകുപ്പുകളാണ് ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട കരടുനിയമത്തിലുള്ളത്.

ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട 2004ലെ 30ാം നന്പര്‍  നിയമത്തിനു പകരമാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നവീകരിക്കപ്പെട്ട നിയമനിര്‍മാണങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഓഡിറ്റിങ് പ്രഫഷനുമായി ബന്ധപ്പട്ട വികസനങ്ങളുടെയും ആധുനികതയുടെയും ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed