മൊറട്ടോറിയം പ്രതിസന്ധി; നാളെ കൃഷിമന്ത്രി റിസർ‍വ്വ് ബാങ്ക് ഗവർ‍ണറെ കാണും


തിരുവനന്തപുരം: മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് റിസർ‍വ്വ് ബാങ്ക് ഗവർ‍ണറോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി.എസ് സുനിൽ‍കുമാർ‍. ഇക്കാര്യം ആവശ്യപ്പെടാൻ നാളെ ഗവർ‍ണറെ നേരിൽ‍ക്കാണുമെന്നും അദ്ദേഹം അറിയിച്ചു.

മൊറട്ടോറിയം നീട്ടുന്ന കാര്യത്തിൽ‍ റിസർ‍വ്വ് ബാങ്കിന്‍റെ തീരുമാനമാണ് പ്രധാനം. അതുകൊണ്ടുതന്നെ റിസർ‍വ്വ് ബാങ്ക് ഗവർ‍ണറെ നേരിൽ‍ക്കണ്ട് കാര്യങ്ങൾ‍ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകൃഷിമന്ത്രിയെയും വാണിജ്യമന്ത്രിയെയും ഇതിനു മുന്നോടിയായി കാണുമെന്നും മന്ത്രി അറിയിച്ചു.

പ്രളയത്തിൽ‍ ദുരിതം അനുഭവിച്ച കർ‍ഷകരോട് കടുത്ത അവഗണന കാട്ടുന്ന ബജറ്റാണ് കേന്ദ്രസർ‍ക്കാർ‍ അവതരിപ്പിച്ചത്. ഇത്രയും ദുരിതത്തിൽ‍ പെട്ടിട്ടും ഒരു കാർ‍ഷികപാക്കേജ് പോലും പ്രഖ്യാപിക്കാത്തത് മനുഷ്യത്വരഹിതമായ കാര്യമാണ്. ജനാധിപത്യപരമായ രീതിയിൽ‍ നിവേദനങ്ങൾ‍ സമർ‍പ്പിച്ച് അതിനോടുള്ള പ്രതിഷേധം അറിയിക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. 

കർ‍ഷകരുടെ വായ്പയ്ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബർ‍ 31 വരെ നീട്ടാനുള്ള സംസ്ഥാന സർ‍ക്കാർ‍ തീരുമാനത്തിന് റിസർ‍വ് ബാങ്ക് അനുമതി നൽ‍കിയിരുന്നില്ല. തുടർ‍ന്ന് പ്രശ്നപരിഹാരത്തിന് വഴി തേടി സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗം ചേർ‍ന്നിരുന്നു. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസർ‍വ്വ് ബാങ്കിനെ ഒരിക്കൽ‍ കൂടി സമീപിക്കാന്‍ യോഗത്തിൽ‍ തീരുമാനമാവുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed