പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡൽഹി: പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്ന്‍ പരിപാടിയില്‍ വെച്ചാണ് സപ്ന ബിജെപിയില്‍ അംഗത്വമെടുത്തത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി. ഉപാധ്യക്ഷനുമായ ശിവരാജ് സിങ് ചൗഹാന്‍, ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാംലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സപ്നയുടെ രാഷ്ട്രീയ പ്രവേശം ഏറെ ചര്‍ച്ചയായിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ സജീവമായിരുന്നെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വേണ്ടി അവര്‍ പ്രചപണത്തിന് ഇറങ്ങിയിരുന്നു. ജാട്ട് സമുദായാംഗമായ സപ്നയുടെ ബിജെപി പ്രവേശനം വരുന്ന ഹരിയാന, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സപ്ന ചൗധരിയുടെ സംഗീത-നൃത്ത പരിപാടികളിലെ വന്‍ ജനപങ്കാളിത്തം ശ്രദ്ധേയമാണ്. വന്‍ സ്വീകാര്യതയാണ് സപ്നയുടെ ഗാനങ്ങള്‍ക്ക് ലഭിക്കുന്നത്. 2017ല്‍ ബിഗ്ബോസ് ടിവി ഷോയിലൂടെയാണ് സപ്ന ചൗധരി ഏറെ പ്രശസ്തയായത്. 2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സപ്‌നയാണ്.

