ഖത്തറില്‍ ഗതാഗത നിയന്ത്രണം


ദോഹ: ഖത്തറില്‍ ഗതാഗത നിയന്ത്രണം. റുവൈസ് സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അഷ്ഗാല്‍ അറിയിച്ചു. ഇന്നു മുതല്‍ 3 മാസത്തേക്ക് അല്‍ഷമാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അല്‍ ഹവായ സ്ട്രീറ്റിനോടു ചേര്‍ന്നുള്ള റുവൈസ് സ്ട്രീറ്റ് ഇന്‍റര്‍സെക്‌ഷനും ഇടയില്‍ ഇരു ദിശകളിലേക്കുമുള്ള ഭാഗങ്ങളാണ് അടയ്ക്കുക.

നിയന്ത്രണത്തിന്‍റെ ഭാഗമായി, മദീനത്ത് അല്‍ ഷമാല്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ റുവൈസ് ഷോപ്പിങ് മാളിലേക്കുപോകുന്നവര്‍ വലത്തേക്ക് അല്‍ മീന സ്ട്രീറ്റിലേക്ക് തിരിഞ്ഞ് ഇടത്തേക്ക് അല്‍ ഗാരിയ സ്ട്രീറ്റിലേക്കും അവിടെ നിന്ന് അല്‍ ഘീന സ്ട്രീറ്റ് വഴി അല്‍ റുവൈസ് ഷോപ്പിങ് മാളിലേക്കും തിരിയണം. മാളില്‍ നിന്നു തിരികെ മദീനത് അല്‍ ഷമാല്‍ സ്ട്രീറ്റിലേക്കാണ്‌ പോകുന്നതെങ്കില്‍ ഇതേ റൂട്ടില്‍ തന്നെ തിരികെ യാത്ര ചെയ്യണം.

അല്‍ ഷമാല്‍ പാക്കേജ്-1 ന്‍റെ റോഡ്- അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായുള്ള ജോലികള്‍ നടപ്പാക്കുന്നതിനെ തുടര്‍ന്നാണ് റോഡ് അടയ്ക്കുന്നത്. നിലവിലെ റോഡുകള്‍ നവീകരിക്കുകയും അല്‍ ഷമാലിലേക്ക് പുതിയ റോഡുകള്‍ നിര്‍മിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed