ശബരിമല സ്ത്രീപ്രവേശനം: സാഹചര്യം മാറിയെന്ന് ശ്രീധരന്‍പിള്ള


 

കോഴിക്കോട്: ശബരിമല വിഷയത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. സുപ്രീം കോടതി വിധി മറികടക്കുന്നതിന് കേന്ദ്രം ഇപ്പോൾ നിയമ നിർമ്മാണത്തിനില്ലെന്ന് ലോക്സഭയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ചാണ് ശ്രീധരൻപിള്ള രംഗത്തെത്തിയത്.
കേന്ദ്രമന്ത്രിയുടെ വാക്കുകൾ നിയമാനുസൃതമാണ്. ഉത്തരവാദിത്തമുള്ള ഒരു മന്ത്രിക്ക് അങ്ങനെമാത്രമേ പറയാനാകൂ. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തിൽ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് ഞാൻ കരുതുന്നതെന്നു ശ്രീധരൻ പിള്ള പറഞ്ഞു.

കേരള സർക്കാർ ശബരിമലയിൽ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാട് ഇപ്പോൾ എടുത്തിട്ടുണ്ട്. ഇതോടെ വിവാദങ്ങൾ അവസാനിച്ചു. സമരങ്ങൾക്കുള്ള സാഹചര്യം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്കെതിരെ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ മടിക്കാണിക്കുന്നുവെന്ന വാദം അജ്ഞതകൊണ്ടുള്ളതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

You might also like

രാജ്യസഭയിലേക്ക് ജയിക്കാൻ ബിജെപി 'കനിെഞ്ഞങ്കിൽ' മാത്രം; സിപിഎമ്മിന് വൻ രാഷ്ട്രീയ പ്രതിസന്ധിരാജ്യസഭയിലേക്ക് ജയിക്കാൻ ബിജെപി 'കനിെഞ്ഞങ്കിൽ' മാത്രം; സിപിഎമ്മിന് വൻ രാഷ്ട്രീയ പ്രതിസന്ധി

  • Lulu Exchange
  • Straight Forward

Most Viewed